കൂറ്റനാട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറ്; ആക്രമണം വിടി ബല്‍റാമിനെതിരായ പ്രതിഷേധത്തിനിടെ

പാലക്കാട്: എകെജിക്കെതിരെ ഫേസ്ബുക്ക് പരാമര്‍ശം നടത്തിയ വിടി ബല്‍റാമിനെതിരെ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധം.

പ്രതിഷേധത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കൂറ്റനാട് ടൗണിലാണ് സംഭവം.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരുക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് ലാത്തിച്ചാര്‍ജ് നടത്തി.

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ബല്‍റാമിനു നേരെ പ്രതിഷേധമുണ്ടായത്. പ്രതിഷേധം ശക്തമായതോടെ ബല്‍റാം സ്ഥലത്ത് നിന്നു മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News