തീറ്റയ്ക്ക് പകരം തിളങ്ങുന്ന സമ്മാനങ്ങളുമായി ഇവര്‍; മറ്റാരുമല്ല കാക്കകള്‍

നമ്മുടെ നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് കാക്കകള്‍. പരിസരം ശുചിയാക്കുന്നവര്‍ എന്നതു മാത്രമല്ല, നമ്മുടെ വിശ്വാസമായി പ്പോലും ഇഴചേര്‍ന്നു നില്‍ക്കുന്നതാണ് കാക്കള്‍.

കാക്കകളെ പൂര്‍വികരായി കണ്ട് ഭക്ഷണം നല്‍കുന്ന പതിവ് ഇന്ന് പലര്‍ക്കുമുണ്ട്. ബലിച്ചോറ് ഉണ്ണാന്‍ കാക്ക വന്നില്ലെങ്കില്‍ അപശകുനമാണെന്ന വിശ്വാസവും ഏറെ തീവ്രമാണ്. ചിലര്‍ ഒരു നിഷ്ഠ പോലെ ദിവസവും രാവിലെ കാക്കകള്‍ക്ക് അന്നമൂട്ടുന്നു. ഇതിന് പ്രത്യുപകാരമെന്ന നിലയില്‍ ഇവര്‍ നമുക്ക് എന്തെല്ലാം തിരിച്ചുതരുന്നുണ്ടെന്നറിയാമോ? തിളക്കമുള്ള ഏത് വസ്തുവും ഒരു സമ്മാനം പോലെ അവര്‍ തിരികെ കൊണ്ടുവന്നു തരും.

ഇത് നമ്മുടെ നാട്ടില്‍ മാത്രമല്ല. അങ്ങ് അമേരിക്കയിലെ സിയാറ്റിനിലുള്ള ഗാബി മന്‍ എന്ന പെണ്‍കുട്ടിയുടെ അനുഭവം നോക്കാം. പിച്ചവച്ച് നടക്കാന്‍ തുടങ്ങിയതുമുതല്‍ ഭക്ഷണം അവിടവിടെ വാരി വിതറിയിടുന്ന സ്വഭാവം മറ്റു മിക്കവാറും കുട്ടികളെപ്പോലെ ഗാബിക്കുമുണ്ടായിരുന്നു. എന്നാല്‍ അല്‍പം കൂടി മുതിര്‍ന്നിട്ടും ഗാബിയുടെ ഈ ശീലം മാറിയില്ല.

ഇതോടെ ഗാബി വാരിവിതറുന്ന ഭക്ഷണം മാതാപിതാക്കള്‍ അവളെക്കൊണ്ടു തന്നെ വൃത്തിയാക്കി പക്ഷികള്‍ക്കു തീറ്റയായി നല്‍കാന്‍ തുടങ്ങി. ഗാബി നല്‍കുന്ന ഭക്ഷണം അകത്താക്കാന്‍ സ്വാഭാവികമായും ആദ്യമെത്തിയത് കാക്കകളാണ്.

സ്ഥിരമായി ഭക്ഷണം കളയുന്ന ഗാബി അതുകൊണ്ടു തന്നെ കാക്കകള്‍ക്കു ഭക്ഷണം നല്‍കുന്നത് പതിവാക്കി.വൈകാതെ ഗാബി പോകുന്നിടത്തൊക്കെ കാക്കകളും പിന്‍തുടരാന്‍ തുടങ്ങി. സ്‌കൂളില്‍ പോലും എപ്പോഴും ഗാബിയെ നിരീക്ഷിച്ച് കൊണ്ട് കാക്കക്കൂട്ടങ്ങളെത്തിത്തുടങ്ങി. ഇതോടെയാണ് കാക്കകള്‍ക്കു ഭക്ഷണം നല്‍കുന്നതിനായി ഒരു പ്രത്യേക സ്ഥലവും പാത്രവും ഗാബി കണ്ടെത്തിയത്.

എല്ലാ ദിവസവും ഗാബി ഈ സ്ഥലത്ത് ഭക്ഷണം വയ്ക്കാന്‍ തുടങ്ങി. ഇതോടെയാണ് അത്ഭുതകരമായ ചില കാര്യങ്ങള്‍ സംഭവിച്ചത്. വൈകാതെ ഭക്ഷണം കഴിക്കാനെത്തുന്ന കാക്കകള്‍ തിളക്കമുള്ളതോ ഭംഗിയുള്ളതോ ആയ വസ്തുക്കള്‍ കൊണ്ടുവരാന്‍ തുടങ്ങി.

ഇവ ഗാബി ഭക്ഷണം വക്കുന്ന സ്ഥലത്തു തന്നെ കാക്കകളും വയ്ക്കും. ഇവ തിരികെ കൊണ്ടുപോവുകയുമില്ല. കിട്ടിയ സമ്മാനങ്ങളുടെ വലിയോരു കളക്ഷനുമായി ഗാബിയും കാക്കകളും നമ്മെ അദ്ഭുതപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News