ഇത്രയ്ക്കും മാസ്സാണോ ദിവാന്‍ജിമൂല ഗ്രാന്റ് പ്രിക്‌സ്; ആനയും പൂരവും ബൈക്ക് റൈസിംഗും; ദിവാന്‍ജിമൂല തകര്‍ത്തു, തിമിര്‍ത്തു, പൊളിച്ചു

വ്യത്യസ്തമായ പേര് ഇത്തവണയും

ഇത്തവണയും പേര് പൊളിച്ചു. എന്നും തന്റെ സിനിമകള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കുന്ന സംവിധായകനായ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തന്റെ പുതിയ സിനിമയ്ക്ക് നല്‍കിയ പേരും വ്യത്യസ്തം. ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ് എന്നാണ് സംവിധായകന്‍ തന്റെ പുതിയ സിനിമയ്ക്ക് നല്‍കിയ പേര്. പേര്‌പോലെ തന്നെ ചിത്രവും വളരെ വ്യത്യസ്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.

ആനയും പൂരവും പിന്നെ ബൈക്ക് റൈസിംഗും

ആന പ്രേമികളും പൂര പ്രേമികളുമായ തൃശ്ശൂരുകാര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊന്നിനോടൊരു ഭ്രമമുണ്ടായിരുന്നു. ബൈക്ക് റൈസിംഗായിരുന്നു അത്. ബൈക്ക് റൈസിംഗിന്റെ പ്രധാന കേന്ദ്രം ദിവാന്‍ജി മൂലയായിരുന്നു. ആ കാലഘട്ടത്തിലെ ബൈക്ക റൈസറുടെ കഥ പറയുന്നുണ്ട് ദിവാന്‍ജി മൂല ഗ്രാന്റ് പ്രിക്‌സ്. കുഞ്ചാക്കോ ബോബന്‍ നായകനായി വേഷമിട്ട ചിത്രത്തില്‍ ശക്തമായ മറ്റൊരു കഥാപാത്രം കൈകാര്യം ചെയ്യുന്നത് സിദ്ദിഖാണ്. സിദ്ദിഖിന്റ് അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിമാറുന്ന വേഷമാണ് ദിവാന്‍ജിമൂല ഗ്രാന്റ് പ്രിക്‌സിലേത്. സംസ്ഥാന അവാര്‍ഡ് നേടിയ വിനായകനും വ്യത്യസ്തമായ കഥാപാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. മസില്‍മാനായ രാജീവ് പിള്ള കുടവയറന്‍ പൊലീസാകുന്നു.

നാലാമത്തെ ചിത്രവും നിറഞ്ഞ സദസ്സില്‍

നോര്‍ത്ത് 24 കാതം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് ജേതാവായ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ നാലാമത്തെ ചിത്രമാണ് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്. സപ്തമശ്രീ തസ്‌കരാഹ, ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ് അണിയിച്ചൊരുക്കിയത്. ജനുവരി 5 നു പ്രദര്‍ശനം ആരംഭിച്ച ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശനം തുടരുന്നത്. ദുബായ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ അടുത്ത ആഴ്ച ചിത്രം പ്രദര്‍ശനത്തിനെത്തും.

കളക്ടര്‍ ബ്രോയുടെ തിരക്കഥ

കോഴിക്കോട് കളക്ടറായിരിക്കെ കളക്ടര്‍ ബ്രോ എന്ന പേരില്‍ പ്രശസ്തനായ പ്രശാന്ത് നായരും അനില്‍ രാധാകൃഷ്ണന്‍ മേനോനുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കളക്ടര്‍ ബ്രോ തിരക്കഥ രചിച്ച ആദ്യ സിനിമയാണ് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്. നൈല ഉഷ, വിനായകന്‍, നെടുമുടി വേണു, സിദ്ദിഖ്, സുധീര്‍ കരമന, അശോകന്‍, രാജീവ് പിള്ള, ടിനി ടോം, ഹരീഷ് കണാരന്‍ തുടങ്ങിയവരടക്കം വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

പിന്നണിയില്‍

മാഴ്‌സ് എന്റര്‍റ്റെയ്ന്റ്‌മെന്‌സ്, സില്‍വര്‍ സില്‍വര്‍ ഓഷ്യന്‍, ഗ്രാന്ഡ് പിക്‌സെല്‌സ് എന്ന ബാനറുകളില്‍ മസൂദ് ടി.പി, സഫീര്‍ കെ.പി, ഷെറിന്‍ വെണ്ണംകാട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അലക്‌സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം. ഗാനങള്‍ രചിച്ചിരിക്കുന്നത് ഹരിനാരായണനാണ്.
സെന്‍ട്രല്‍ പിക്ച്ചര്‍സാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here