പുതിയ 10 രൂപ നോട്ട് വിതരണത്തിനെത്തി

മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്തുരൂപ റിസര്‍വ് ബാങ്കില്‍ വിതരണത്തിനെത്തി. ചെറുനോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി പത്ത് രൂപയുടെ 100 കോടി നോട്ടുകളാണ് ആര്‍ബിഐ അച്ചടിച്ചത്. ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്‍റെ ചിത്രവും പതിച്ചിട്ടുണ്ട്.

2005ലും പത്ത് രൂപ നോട്ടിന്‍റെ ഡിസൈന്‍ റിസര്‍വ് ബാങ്ക് മാറ്റിയിരുന്നു. ആഗസ്തില്‍ മഹാത്മാഗാന്ധി സീരിസിലുള്ള 200ന്‍റെയും 50ന്‍റെയും നോട്ടുകളും പുറത്തിറക്കിയതിന് പിന്നാലെയാണ് പത്ത് രൂപ നോട്ടും ആര്‍ ബി ഐ വിതരണത്തിനെത്തിച്ചത്. ബാങ്ക് ശാഖകള്‍ വ‍ഴിമാത്രമാകും പുതിയ 10 രൂപയുടെ വിതരണം.

2016 നവംബറില്‍ 8ലെ 500, 1000 രൂപയുടെ നോട്ട് അസാധുവാക്കലിന് ശേഷമുണ്ടായ പണലഭ്യത കുറവ് പരിഹരിക്കുന്നതിനാണ് ചെറിയ മുല്യമുള്ള നോട്ടുകള്‍ ആര്‍ ബി ആ കുടുതല്‍ പുറത്തിറക്കുന്നത്. ഇപ്പോള്‍ വിപണിയിലുള്ളത് 13.3 ലക്ഷം കോടിയുടെ 2000, 500 കറന്‍സി നോട്ടുകളാണ്.

അതേസമയം വിപണിയിലുള്ള 5 മുതല്‍ 200 രൂപാവരെയുള്ള നോട്ടുകളുടെ മൂല്യം 3.5 ലക്ഷം കോടി മാത്രമാണ്. ഈ അന്തരം ഇടപാടുകളെ സാരമായി ബാധിച്ചെന്ന തിരിച്ചറിവില്‍ 2000 ത്തിന്‍റെ അച്ചടിയും വിതരണവും ആര്‍ ബി ഐ നര്‍ത്തിവെച്ചിരിക്കുകയാണ്. നോട്ട് നിരോധനത്തിന് ശേഷമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി 10,20 50 രൂപകളുടെ മുഷിഞ്ഞ നോട്ടുകള്‍ പോലും റിസര്‍വ് ബാങ്ക് വീണ്ടും ബാങ്കുകള്‍ക്ക് കൈമാറിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News