സുവര്‍ണകലയുടെ കിരീടം വീണ്ടും കോ‍ഴിക്കോടിന് സ്വന്തം; പാലക്കാടിന്‍റെ പോരാട്ടങ്ങളെ ഫോട്ടോഫിനിഷിലൂടെ മറികടന്നു

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കിരീടം വീണ്ടും കോ‍ഴിക്കോട്ടേക്ക്. പാലക്കാട് ജില്ല ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി മറികടന്നാണ് കലാ കിരീടത്തില്‍ കോ‍ഴിക്കോട് ജില്ല മുത്തമിട്ടത്.

895 പോയിന്‍റ് സ്വന്തമാക്കിയാണ് കലോത്സവ കിരീടം കോ‍ഴിക്കോട് നിലനിര്‍ത്തിയത്. പാലക്കാട് ജില്ലയ്ക്ക് 893 പോയിന്‍റാണ് സ്വന്തമാക്കിയത്.

875 പോയിന്‍റ് സ്വന്തമാക്കിയ മലപ്പുറം ജില്ലയാണ് മൂന്നാം സ്ഥാനത്ത്. അവസാന ദിവസം നടന്ന മത്സരങ്ങളില്‍ വിജയം സ്വന്തമാക്കിയ കോ‍ഴിക്കോട് ഫോട്ടോ ഫിനിഷിലൂടെയാണ് പാലക്കാടിനെ മറികടന്നത്.

തുടര്‍ച്ചയായ 12ാം തവണയാണ് കലാ കേരളത്തിന്‍റെ കൗമാര കിരീടം കോ‍ഴിക്കോട് സ്വന്തമാക്കുന്നത്. 2007 ല്‍ കണ്ണൂര്‍ കലോത്സവത്തില്‍ തുടങ്ങിയതാണ് കോ‍ഴിക്കോടിന്‍റെ ജൈത്രയാത്ര. 2015 ല്‍ പാലക്കാട് ഒപ്പമെത്തിയപ്പോള്‍ ഇരു ജില്ലകളും കിരീടം പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here