ചെറുകിട കച്ചവടക്കാരുടെ എതിര്‍പ്പ് തള്ളി ചെറുകിടമേഖലയില്‍ വിദേശനിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

ചെറുകിട കച്ചവടക്കാരുടെ എതിര്‍പ്പ് തള്ളി ചെറുകിടമേഖലയില്‍ വിദേശനിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. വിദേശ കുത്തകള്‍ക്ക് രാജ്യത്തെ ചെറുകിട കച്ചവടമേഖലയില്‍ ഇനി 100 ശതമാനം നിക്ഷേപം നടത്താം.നിര്‍മ്മാണമേഖലയിലും 100 ശതമാനം വിദേശ നിക്ഷേപം.

എയര്‍ ഇന്ത്യയില്‍ 49 ശതമാനം വരെ വിദേശനിക്ഷേപത്തിനും അനുമതി. 49 ശതമാനം മാത്രം വിദേശനിക്ഷേപത്തിന് അനുമതിയുള്ള ചെറുകിട കച്ചവടമേഖലയാണ് പൂര്‍ണ്ണമായും വിദേശകുത്തകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ തുറന്നിട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനപ്രകാരം 49 ശതമാനത്തിന് മുകളില്‍ വിദേശനിക്ഷേപം നടത്താന്‍ ഇനി സര്‍ക്കാര്‍ അനുമതി വേണ്ടതില്ല. ഒരൊറ്റ വിദേശ ബ്രാന്‍ഡിന് 100 ശതമാനം വരെ നിക്ഷേപം ഇന്ത്യയില്‍ നടത്താം.

നിര്‍മ്മാണമേഖലയിലും ഇനി 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കി. എയര്‍ഇന്ത്യയുടെ സ്വകാര്യ വല്‍ക്കരണത്തിന്റെ ഭാഗമായി 49 ശതമാനം വരെ നിക്ഷേപങ്ങള്‍ വിദേശത്ത് നിന്നുമാകാം.

നിലവിലെ ചട്ട പ്രകാരം വിദേശ എയര്‍ലൈന്‍ കമ്പനികള്‍ ഇന്ത്യയിലെ സ്വകാര്യഎയര്‍ലൈന്‍ കമ്പനികളില്‍ മാത്രമേ നിക്ഷേപം നടത്താനാകു.മന്ത്രിസഭായോഗം ഇതില്‍ മാറ്റം വരുത്തി. ഇത് വഴി എയര്‍ഇന്ത്യയിലും വിദേശ കമ്പനികള്‍ക്ക് നിക്ഷേപം നടത്താം.

സ്വിഡ്‌സര്‍ലൈന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേല്‍ഡ് എക്കോണമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി പോകാനിരിക്കെയാണ് ഇന്ത്യ വിദേശനിക്ഷേപ ചട്ടങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News