വിമാനത്തിന്‍റെ ശുചിമുറിയിൽ നവജാതശിശുവിന്‍റെ മൃതദേഹം; അമ്മ അറസ്റ്റില്‍

വിമാനത്തിന്‍റെ ശുചിമുറിയിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് ക‍വറിൽ പൊതിഞ്ഞ നിലയിയിൽ ശുചീകരണ തൊ‍ഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

അബുദാബിയിൽ നിന്ന് ജക്കാർത്തയിലേക്ക് പറന്ന ഇത്തിഹാദാ വിമാനത്തിന്‍റെ ശുചിമുറിയിലാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ജക്കാര്‍ത്ത രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം എത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടർന്നുളള അന്വേഷണത്തിൽ വിമാനത്തിനുളളിൽ രഹസ്യമായി പ്രസവിച്ച യുവതിയെ ഇന്തോനേഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്തോനേഷ്യന്‍ പൗരയുമായ ഹാനി വെസ്റ്റ്(37) എന്ന യുവതിയാണ് വിമാനത്തിനുള്ളില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത്. കഴിഞ്ഞ നാലു വര്‍ഷമായി അബുദാബിയില്‍ വീട്ടുജോലി ചെയ്യുകയായിരുന്നു ഇവര്‍. ശനിയാഴ്ച ജക്കാർത്തയിലേയ്ക്കുളള ഇത്തിഹാദ് വിമാനം നാല് മണിക്കൂർ പറന്ന ശേഷമാണ് സംഭവം.

യാത്രക്കിടെ ഹാനിക്ക് രക്തസ്രാവമുണ്ടായി. ആരോഗ്യസ്ഥിതി മോശമായതോടെ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്തിരുന്ന ഹാനിയെ ബിസിനസ് ക്ലാസിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിമാനം ബാങ്കോക്കിലേക്ക് തിരിച്ചുവിടുകയും ചെയ്തിരുന്നു.

ബാങ്കോക്ക് വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം മെഡിക്കല്‍ സംഘം സ്ത്രീയെ പരിശോധിച്ചപ്പോ‍ഴാണ് രക്തസ്രാവത്തിന്‍റെ കാരണം കണ്ടെത്തിയത്. പിന്നീട് ശുചീകരണ ജോലിക്കാരാണ് വിമാനത്തിലെ ശുചിമുറിയിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News