സിപിഐഎം കുണ്ടറ പാര്‍ട്ടി ഓഫീസില്‍ നിന്ന് പൂച്ചട്ടി മോഷ്ടിച്ചയാള്‍ സിസിടിവിയില്‍ കുടുങ്ങി; ആളെ കണ്ടവര്‍ ഞെട്ടി; വീഡിയോ

പൂച്ചട്ടി ആരെങ്കിലും മോഷ്ടിക്കുമൊ, എന്നാല്‍ മോഷ്ടിക്കും എന്നു മാത്രമല്ല കള്ളന്‍ കാറിലെത്തിയാണ് രണ്ടു പൂച്ചട്ടി കടത്തിയത്. അതും സിപിഐഎമ്മിന്റെ കുണ്ടറ ഏരിയാകമ്മിറ്റി ഓഫീസിന്റെ പൂച്ചട്ടി മോഷ്ടാവിനെ സിസിടിവിയില്‍ കണ്ടവര്‍ അമ്പരന്നു.

9 ാം തീയതി രാത്രി 11.9 താണ് സമയം. ഒരു കടു നിറത്തിലെ ആള്‍ട്ടോ കാര്‍ വരുന്നു. വണ്ടി ഓഫീസിനു മുമ്പില്‍ ചടി തൊട്ടി കടത്താന്‍ പാകത്തില്‍ കൊണ്ടിടുന്നു .ഇറങി വരുന്ന മോഷ്ടാവിനെ കണ്ടപ്പോള്‍ ആദ്യം പാര്‍ട്ടി പ്രവര്‍ത്തകരും പിന്നീട് പോലീസും നാട്ടുകാരും അമ്പരന്നു. അത് കള്ളനായിരുന്നില്ല കള്ളിയായിരുന്നു.

സിപിഎം കുണ്ടറ ഏരിയാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പോലീസ് സിസിടിവി ദൃശ്യങള്‍ ശേഖരിച്ച് വിദഗ്ധ പരിശോദനയ്ക്കയച്ചു. ഗോള്‍ഡന്‍ അരേനിയ ഇന്‍ത്തില്‍പ്പെട്ട പൂച്ചെടിയാണ് കാറില്‍ അജ്ഞാതയായ വീട്ടമ്മ കടത്തിയത്.

സിസിടിവി ദൃശ്യങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ധനികയുടെ മോഷണം കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News