രാജകുമാരന്റെ അരങ്ങേറ്റത്തിന്റെ ആവേശം അലയടിക്കുന്നു; പ്രണവിന്റെ ആദിക്ക് വമ്പന്‍ റിലീസ്; ഇതും ചരിത്രം

മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ആദി’ തീയറ്ററുകളിലേക്ക്. മോഹന്‍ലാലിന്റെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ നരസിംഹം തീയറ്ററുകളിലെത്തിയ ജനുവരി 26 നാണ് മകന്‍ പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റവുമുണ്ടാകുക.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ്, മാക്‌സ് ലാബ് എന്നിവയ്ക്കാണ്. ഇരുനൂറില്‍ പരം തീയറ്ററുകളിലൂടെ ആദി വെള്ളിത്തിരയിലെത്തുമ്പോള്‍ അത് മലയാളത്തിലെ വിസ്മയമാകും.

ഒരു പുതുമുഖ നായകന് കിട്ടാവുന്നതില്‍ വച്ചേറ്റവും ഗംഭീരമായ അരങ്ങേറ്റമാകും പ്രണവിന്റെത്. ഇതിനകം തന്നെ ആദിയിലെ ടീസറും ഗാനവും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

അനുശ്രീ, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, ലെന എന്നിവരും പ്രണവിനൊപ്പം തകര്‍ത്തഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here