ഹൈക്കോടതി ഉത്തരവിനെതിരെ തോമസ്ചാണ്ടി നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും

കായല്‍ കൈയറ്റവുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവും കളക്ടറുടെ റിപ്പോര്‍ട്ടിലെ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ചാണ്ടി സുപ്രിംകോടതിയിലെത്തിയിരിക്കുന്നത്.

മന്ത്രിയായിരിക്കെ സര്‍ക്കാറിനെതിരെ ഹര്‍ജി നല്‍കിയതിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. സര്‍ക്കാരില്‍ വിശ്വാസമില്ലാത്ത മന്ത്രിയെങ്ങനെ മന്ത്രിസഭയില്‍ തുടരുമെന്നതടക്കമുള്ള ചോദ്യങ്ങള്‍ ഹൈക്കോടിതി ഉന്നയിച്ചിരുന്നു. ഇത് തോമസ് ചാണ്ടിയുടെ രാജിയിലാണ് കലാശിച്ചത്.

ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here