യുഎഇ യില്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കാല്‍ നഷ്ടമായ തൃശൂര്‍ സ്വദേശി ബാലന് ആശ്വാസം; ഒന്നേമുക്കാല്‍ കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ചില്ലര്‍ യൂണിറ്റിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വലതു കാല്‍ നഷ്ടപ്പെട്ട മലയാളിക്ക് ഒരു മില്ല്യന്‍ ദിര്‍ഹം ഏകദേശം ഒന്നേ മുക്കാല് കോടി രൂപ നഷ്ടപരിഹാരം നല്കാന്‍ അജ്മാന്‍ അപ്പീല്‍ കോടതിയുടെ വിധി.

2014 ല്‍ അജ്മാനിലെ ശിതീകരണ കമ്പനിയില്‍ വാതകം നിറക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും വലതു കാല്‍ മുറിച്ചു മാറ്റേണ്ടി വരികയും ചെയ്ത തൃശൂര്‍ സ്വദേശി ബാലനാണ് നഷ്ടപരിഹാരം
നല്കാന്‍ കോടതി വിധിച്ചത്.

കമ്പനിയില്‍ ഹെല്‍പര്‍ ആയി ജോലി ചെയ്തിരുന്ന ബാലന്‍ ശിതീകരണിയില്‍ ഗ്യാസ് തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

ആറു മാസത്തോളം അജ്മാനിലെ ആശുപത്രിയില്‍ കഴിഞ്ഞ ബാലന്‍ പിന്നീട് വിദഗ്ദ ചികിത്സക്കായി
നാട്ടിലേക്ക് പോയി.

യു എ ഇ യിലേക്ക് തിരിച്ചു വന്ന ബാലന് നഷ്ടപരിഹാരം നല്കാന്‍ നടപടിയില്ലാത്ത തുടര്‍ന്ന് നിയമസഹായത്തിനായി യു എ ഇ യിലെ അഭിഭാഷകന്‍ ആയ ശംസുദ്ധീന്‍ കരുനാഗപ്പള്ളിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രാഥമിക കോടതി ഒരു മില്ല്യന്‍ നഷ്ടപരിഹാരം വിധിച്ചെങ്കിലും കമ്പനി മേല്‍ക്കോടതിയെ സമീപിച്ചു. എന്നാല്‍ ഈ അപ്പീല്‍ തള്ളി മേല്‍ക്കോടതി വിധി ശരി വെക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News