നിര്‍ണായക തീരുമാനങ്ങള്‍ക്കായി ജെഡിയും നേതൃയോഗം; മുന്നണിമാറ്റമടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകും

തിരുവനന്തപുരം: വിരേന്ദ്രകുമാര്‍ എം പി സ്ഥാനം രാജിവെച്ച ശേഷമുള്ള നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാനായി ജനതാദള്‍ യുണൈറ്റഡ് നേതൃയോഗത്തിന് ഇന്ന് തുടക്കം. തിരുവനന്തപുരത്ത് രണ്ട് ദിവസമായാണ് യോഗം ചേരുക.

ഇന്ന് സെക്രട്ടറിയേറ്റും സംസ്ഥാന നിര്‍വ്വാഹകസമിതിയും നാളെ സംസ്ഥാന കൗണ്‍സിലും ചേരും. യുഡിഎഫ് പാളയത്തില്‍ നിന്നിറങ്ങി എല്‍ഡിഎഫിലെത്താനുള്ള നീക്കത്തിലാണ് വിരേന്ദ്രകുമാറും പാര്‍ട്ടിയുമെന്നാണ് സൂചന.

അതേസമയം മുന്‍മന്ത്രി കെപി മോഹനന്‍ അടക്കം ചില നേതാക്കള്‍ക്ക് പാര്‍ട്ടി യുഡിഎഫ് വിടുന്നതിനോട് യോജിപ്പില്ല. അതേസമയം ജെഡിയു മുന്നണിയിലേക്ക് വരാനുള്ള തീരുമാനമെടുത്താല്‍ സിപിഐഎമ്മും സിപിഐയും സ്വാഗതം ചെയ്യുമെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here