ഐഎസ്ആര്‍ഒ സെഞ്ചുറി തിളക്കത്തിലേക്ക്; കുതിച്ചുയരാന്‍ പിഎസ്എല്‍വി 40

ഐഎസ്ആർഒയുടെ നൂറാമത്തെ ഉപഗ്രഹം സ്വാമി വിവേകാനന്ദന്‍റെ ജൻമദിനമായ ജനുവരി 12ന് ശ്രീഹരിക്കോട്ടയിൽ വിക്ഷേപിക്കും. ഇന്ത്യയുടെ മറ്റ് 3ഉപഗ്രഹങ്ങളും കാനഡ, ഫിൻലാൻഡ്, ഫ്രാൻസ്, കൊറിയ, ഇംഗ്ലണ്ട്,അമേരിക്ക എന്നീ രാജ്യങ്ങളുടെ 28ഉപഗ്രഹങ്ങളും ഇതോടൊപ്പം വിക്ഷേപിക്കും.

PSLV40ആണ് 100-ാമത്തെ വിക്ഷപത്തിനായുപയോഗിക്കുന്നത്. വെള്ളിയാ‍ഴ്ച രാവിലെ 9.28ന് വിക്ഷേപിക്കുന്ന ഈ ഉപഗ്രഹത്തോടെ ISROഉപഗ്രഹങ്ങളുടെ കാര്യത്തിൽ സെഞ്ച്വറി നേടും.

കാലവസ്ഥാ വ്യതിയാനം നിരീക്ഷിക്കാൻ സഹായിക്കുന്ന 710 കിലോഗ്രാം ഭാരമുള്ള കാർട്ടോസാറ്റ് 2ആണ് വിക്ഷേപിക്കുന്നതിൽ ഏറ്റവും വലുത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here