
അംബാസിഡർ ഇന്ത്യൻ നിരത്തുകളിൽ സൃഷ്ടിച്ച പ്രൗഢി എത്ര വലുതാണെന്ന് പറഞ്ഞ് തീർക്കാനാകുന്നതല്ല. 1960നും1970നും ഇടയ്ക്കുള്ള കാലയളവില്‍ ഇന്ത്യൻ നിരത്തുകളിലെ രാജാവായി അംബാസിഡര്‍ കാറുകള്‍ മാറുകയായിരുന്നു.
പിന്നങ്ങോട്ട് ഒരു അംബാസിഡർ യുഗം തന്നെയായിരുന്നു.ഇന്ന് അംബാസിഡർ വിസ്മൃതിയിലാണ്ടിരിക്കുകയാണ്.
ഏതായാലും 2017 ഫെബ്രുവരിയിൽ ഫ്രഞ്ച് നിർമ്മാതാക്കളായ പ്യൂഷേ 2017ഫെബ്രുവരിയിൽ അംബാസിഡറിനെ ഏറ്റെടുത്തു.
90കളിൽ ഇന്ത്യൻ റോഡുകളിൽ നിന്ന് വിടവാങ്ങിയ കമ്പനിയാണ് പ്യൂഷോ. എന്നാൽ ഇനിയൊരു വിജയം കണ്ടെത്താനുള്ള ശ്രമവുമായി പ്യൂഷോ തിരികെയെത്തിയിട്ടുണ്ട്. അംബാസിഡർ എന്ന നിരത്തിലെ ചരിത്രത്തെ കൂട്ടുപിടിച്ചാണ് പ്യൂഷോ ലാന്‍റ് ചെയ്തിരിക്കുന്നത്.
2020ഓടെ പ്യൂഷോ ഇന്ത്യയിൽ നിലയുറപ്പിക്കുമെന്ന സൂചനയാണ് നിലവിൽ ലഭിക്കുന്നത്.പ്യൂഷോ അംബാസിഡർ എന്ന പേരിലാകും അംബാസിഡറിന്‍റെ രണ്ടാം വരവ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here