സ്വര്‍ണവില കുതിക്കുന്നു; പുതിയ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

കൊച്ചി: സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. ആറ് ദിവസം ഒരേ വിലയില്‍ തുടര്‍ന്ന ശേഷമാണ് സ്വര്‍ണവിലയിലെ മാറ്റം. ഇന്ന് പവന് 80 രൂപ വര്‍ധിച്ചു.

പവന് 21,960 രൂപ എന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 2,745 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here