ഓഖി സഹായവിതരണത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി; വിജെ മാത്യു മാരിറ്റൈം ബോര്‍ഡ് ചെയര്‍മാനാകും; മന്ത്രിസഭാ തീരുമാനങ്ങള്‍

ഓഖി സഹായവിതരണത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മേല്‍നോട്ടസമിതി രൂപീകരിച്ചു. ഓഖി ദുരന്തബാധിതരായ കുടുംബങ്ങള്‍ക്കുളള സഹായവിതരണം സമയബന്ധിതമായി നടത്തുന്നതിനാണ് സമിതി.

വി.ജെ മാത്യുവിനെ മാരിറ്റൈം ബോര്‍ഡ് ചെയര്‍മാനായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമസഭാ സമ്മേളനത്തിനുള്ള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിനും മന്ത്രിസഭ അംഗീകാരം നൽകി.

ഓഖി ദുരന്തബാധിതരായ കുടുംബങ്ങള്‍ക്കുളള സഹായവിതരണം സമയബന്ധിതമായി നടപ്പാക്കാനാണ് മന്ത്രസഭാ യോഗത്തിന്‍റെ തീരുമാനം.

ഇതിനായി ചീഫ് സെക്രട്ടറി പോൾ ആന്‍റണി അധ്യക്ഷനായ മേല്‍നോട്ടസമിതിയെ രൂപീകരിച്ചു. റവന്യൂ, ധനം, മത്സ്യബന്ധനം, തദ്ദേശ സ്വയം ഭരണം, കൃഷി എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരും സമിതിയിൽ അംഗങ്ങളായിരിക്കും.

സംസ്ഥാനത്തെ ചെറകിടതുറമുഖങ്ങളുടെയും അനുബന്ധസ്ഥാപനങ്ങളുടെയും വികസനത്തിന് വേണ്ടി രൂപീകരിച്ച കേരള മാരിറ്റൈം ബോര്‍ഡ് ചെയര്‍മാനായി അഡ്വ. വി.ജെ. മാത്യുവിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ നിയമോപദേശകനും ഇന്ത്യന്‍ മാരിറ്റൈം അസോസിയേഷന്‍റെ കോ-പ്രസിഡന്‍റുമാണ് വി.ജെ മാത്യു.

സംസ്ഥാനത്തെ ജയിലുകളിലെ തടവുകാര്‍ക്ക് അവരുടെ അടുത്ത ബന്ധുക്കള്‍ക്ക് അവയവം ദാനം ചെയ്യുന്നതിന് അനുമതി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. അതനുസരിച്ച് 2014ലെ ജയിലുകളും സാന്മാര്‍ഗീകരണസേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.

ഇൗ മാസം 22നാരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിനുള്ള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടും മന്ത്രിസഭാ യോഗം അംഗീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News