അയ്യപ്പ വിഗ്രഹത്തിൽ ചർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ

ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ഉച്ചയ്ക്ക് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. 14നു വൈകീട്ട് സാന്നിധാനത്തെത്തുന്ന തിരുവാഭരണം ചാർത്തി അയ്യപ്പന് ദീപാരാധന അർപ്പിക്കുന്നതോടെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.

നാളെ പുലർച്ചേ 4 മണിയോടെ തന്നെ പന്തളം കൊട്ടാരത്തിൽ നിന്നും തിരുവാഭരണം പന്തളം വലിയ കോയിക്കൽ ക്ഷേത്രതത്തിലേക്ക് മാറ്റും. തുടർന്ന് 12 മണിവരെ ഭക്തർക്ക് തിരുവാഭരണം ദർശിക്കാം.

ഉച്ച പൂജയ്ക്ക് ശേഷമുള്ള പ്രത്യേക പൂജയും കഴിഞ്ഞു പൂജിച്ച ഉടവാൾ ഇപ്പോളത്തെ രാജ പ്രതിനിധിക് കൈമാറും. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെതന്നെ തിരുവാഭരണ ക്ഷോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെടും.

ഈ സമയം മാനത്തു ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറക്കും. ആദ്യ ദിനം അയിരൂർ പുതിയ കാവ് ക്ഷേത്രത്തിലും രണ്ടാംദിവസം ളാഹയിലെ വനംവകുപ്പ് സത്രത്തിലും വിശ്രമിച്ചശേഷം മൂന്നാം നാൾ ശബരിമല സന്നിധാനത്ത് എത്തിച്ചേരും.

14 നു ഉച്ചയ്ക്കാണ് മകര സംക്രമ പൂജ. തുടർന്ന് വൈകീട്ട് സാന്നിധാനത്തെത്തുന്ന തിരുവാഭരണം ചർത്തിയായിരിക്കും അയ്യപ്പന് ദീപാരാധന നടക്കുക. ദീപാരാധന കഴിഞ്ഞു നട തുറക്കുന്നതോടെ പൊന്നമ്പലമേട്ടിൽ 3 തവണ മകരജ്യോതി തെളിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News