ദക്ഷിണാഫ്രിക്കയില്‍ ജയിക്കാനുള്ള ബുദ്ധി കോഹ്‌ലിക്കില്ല; തന്ത്രങ്ങള്‍ ഉപേദേശിക്കാന്‍ വീരേന്ദ്ര സെവാഗ്

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് ജയിക്കാവുന്ന സാഹചര്യമുണ്ടായിരുന്നിട്ടും പൊരുതാതെ കീഴടങ്ങിയതോടെ കോഹ്ലിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. മുന്‍ നായകന്‍ സൗരവ് ഗാംഗുലിയടക്കമുള്ള പ്രമുഖരെല്ലാം വിമര്‍ശനവുമായി രംഗത്തെത്തി.

ഇപ്പോഴിതാ വിരേന്ദ്ര സെവാഗും കൊഹ്ലിയുടെ തന്ത്രങ്ങളിലെ പാളിച്ചകള്‍ തുറന്നുകാട്ടി രംഗത്തെത്തിയിരിക്കുകയാണ്. വിദേശത്ത് മികച്ച് റെക്കോര്‍ഡുള്ള അജിങ്ക്യ രഹാനെയെ കളിപ്പിക്കാത്തത് ടീം ഇന്ത്യയുടെ തോല്‍വിക്ക് കാരണമായെന്നാണ് സെവാഗിന്റെ പക്ഷം.

ഇനിയുള്ള മത്സരങ്ങളിലെങ്കിലും ആറാമത്തെ ബാറ്റ്‌സ്മാനായി രഹാനയെ ഉള്‍പ്പെടുത്തണമെന്നും സെവാഗ് ആവശ്യപ്പെട്ടു. ആറ് ബാറ്റ്‌സ്മാന്മാരും നാല് ബൗളര്‍മാരും എന്നതാകും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനുയോജ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തിരിച്ചുവരാനുള്ള സാധ്യതകള്‍ 30 ശതമാനം മാത്രമാണെന്ന് വെടിക്കെട്ടുവീരന്‍ അഭിപ്രായപ്പെട്ടു. രണ്ടാം ടെസ്റ്റ് നടക്കുന്ന സെഞ്ചൂറിയനില്‍ അശ്വിന് തിളങ്ങാനാകില്ലെന്നും സെവാഗ് ചൂണ്ടികാട്ടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News