മിഥില മോഹന്‍ വധക്കേസില്‍ സിബിഐ അന്വേഷണം; ഹൈക്കോടതി ഉത്തരവ് മകന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍

കൊച്ചി: മിഥില മോഹന്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.

പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. തന്റെ പിതാവിന്റെ കൊലയാളികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മിഥില മോഹന്റെ മകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

പ്രത്യേക സംഘം രൂപീകരിച്ച് സിബിഐ എത്രയും വേഗം പ്രതികളെ കണ്ടെത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്നും കോടതി ഉത്തരവില്‍ സൂചിപ്പിച്ചു.

പ്രതികളെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യണം.
ക്രൈംബ്രാഞ്ചിന്റെ കേസ് ഫയലുകള്‍ സിബിഐ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കൊച്ചിയിലെ അബ്ക്കാരി കോണ്‍ട്രാക്ടറായിരുന്ന മിഥിലാ മോഹനെ 2006ലാണ് അജ്ഞാതര്‍ വീട്ടില്‍ കയറി വെടിവെച്ചുകൊന്നത്. ബിസിനസ് രംഗത്തെ കുടിപ്പകയെത്തുടര്‍ന്ന് നല്‍കിയ ക്വട്ടേഷനാണ് കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെങ്കിലും യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

കൊലയാളികള്‍ ശ്രീലങ്കക്കാരാണെന്ന് സംശയമുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ടില്‍ കോടതിയെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel