മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പേടി; നടി പാര്‍വ്വതി

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് നല്ല പേടിയുണ്ടെന്ന് നടി പാര്‍വ്വതി നായര്‍. അദ്ദേഹത്തിന്റെ അഭിനയ മികവിനൊത്ത് ഉയരാന്‍ തനിക്കാകുമോയെന്നതാണ് പേടിയെന്നും പാര്‍വ്വതി പറയുന്നു.

‘മോഹന്‍ലാല്‍ എന്റെ പ്രിയ നടന്മാരിലൊരാളാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ആ പ്രകടനമികവിനൊത്ത് എനിക്ക് ഉയരാന്‍ കഴിയുമോയെന്ന പേടിയുണ്ട്. അതാണ് ശരിക്കും എന്നെ ടെന്‍ഷനാക്കുന്നത്.’

നവാഗത സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പാര്‍വ്വതി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്.

‘ആഴ്ചകള്‍ക്കുമുമ്പ് അജോയിയെ കണ്ടിരുന്നു. ഇത്രയും വലിയ ബജറ്റിലൊരുക്കുന്ന വമ്പന്‍ ടീമുകള്‍ ഒരുമിക്കുന്ന ചിത്രത്തില്‍ എന്നെയുള്‍പ്പെടുത്തുമെന്ന ഒരു പ്രതീക്ഷയുമില്ലായിരുന്നു.

മുംബൈയില്‍ വ്യാഴാഴ്ച ആദ്യത്തെ ഷോട്ടിന്റെ ആദ്യ ടേക്ക് എടുക്കും വരെ ഈ ചിത്രത്തില്‍ ഞാനുണ്ടാവുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു.’ പാര്‍വ്വതി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here