ജിഷ്ണുവിന്റെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി

പാമ്പാടി നെഹ്‌റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് സി.ബി.ഐക്ക് കൈമാറി.

പ്രത്യേക അന്വേഷണ സംഘത്തലവന്‍ ചാലക്കുടി ഡിവൈ.എസ്.പി ഷാഹുല്‍ ഹമീദാണ് കേസ് ഡയറി സി.ബി.ഐക്ക് കൈമാറിയത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് രണ്ട് ദിവസത്തിനകം അന്വേഷണം ആരംഭിക്കും.

കഴിഞ്ഞ വര്‍ഷം ജനുവരി അഞ്ചിനാണ് പാമ്പാടി നെഹ്‌റു കോളേജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിഗ് വിദ്യാര്‍ഥിയായിയുരുന്ന ജിഷ്ണു പ്രണോയിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍വ്വകലാശാല പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് മരണമെന്ന ആരോപണത്തെ തുടര്‍ന്ന് പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരികയായിരുന്നു.

കോപ്പിയടി ആരോപണം വ്യാജമാണെന്ന് സര്‍വ്വകലാശാല നിയോഗിച്ച പ്രത്യേക സമിതി കണ്ടെത്തിയിരുന്നു. ജിഷ്ണുവിനെ കോളേജ് അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി പോലീസിന്റെ അന്വേഷണത്തിലും കണ്ടെത്തിയതാണ്. നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അടക്കമുള്ള ആറ് പേരെ പ്രോസിക്യൂഷന്‍ പ്രതിചേര്‍ത്തെങ്കിലും ഹൈക്കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയതോടെ കേസ് സുപ്രീം കോടതിയില്‍ എത്തുകയും, സി.ബി.ഐ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയും െചയ്തു.

തുടര്‍ന്നാണ് സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ കേസ് ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം കേസ് നിലവില്‍ കൈകാര്യം ചെയ്തിരുന്ന ചാലക്കുടി ഡിവൈഎസ്പി ഷാഹുല്‍ ഹമീദില്‍ നിന്ന് സിബിഐ ഉദ്യോഗസ്ഥര്‍ കേസ് ഡയറി ഏറ്റുവാങ്ങി. രണ്ട് ദിവസത്തിനകം സംഘത്തെ തീരുമാനിച്ച് സിബിഐ അന്വേഷണം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News