മഞ്ഞുകട്ടകളുടെ തിരമാല; തൂണുകള്‍ കടപുഴക്കുന്ന മഞ്ഞ് തിരമാല ദൃശ്യങ്ങള്‍ വൈറല്‍

ഐസ്‌കട്ടകള്‍ തിരമാലകളായി കരയിലേക്ക് ഇരച്ചെത്തുന്ന ദൃശ്യങ്ങള്‍ ആരും കണ്ടിട്ടുണ്ടാവില്ല. അതിശൈത്യത്തില്‍ തണുത്തുറഞ്ഞ് കട്ടിയായ അറ്റ്‌ലാന്റിക് സമുദ്രത്തില്‍നിന്ന് ഐസുകട്ടകള്‍ തീരത്തേയ്ക്ക് കുതിച്ചുകയറുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ കടല്‍ തീരത്ത് റസ്റ്റോറന്റ് നടത്തുന്ന ബ്രാന്‍ഡന്‍ ബാന്‍ക്രോഫ്റ്റാണ് ഈ അപൂര്‍വ്വ കാഴ്ച പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ജനുവരി നാലിനായിരുന്നു മഞ്ഞ് തിരമാലകള്‍ കടല്‍പ്പുറത്തെത്തിയത്. ബോട്ടു ജട്ടിയിലെ തൂണുകളിലും ഭിത്തിയിലും ഹിമപാളികള്‍ ശക്തമായി വന്നിടിക്കുന്നതും തൂണുകളെ കടപുഴക്കുന്നതും ദൃശ്യത്തില്‍ കാണാം.

കിഴക്കന്‍ അമേരിക്കയിലും കാനഡയിലും കടുത്ത ശൈത്യമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കാനഡയില്‍ പലയിടത്തും താപനില 50 ഡിഗ്രി സെല്‍ഷ്യസിന് അടുത്താണ്. അമേരിക്കയുടെ മൂന്നില്‍ രണ്ട് ഭാഗങ്ങളിലും താപനില 42 ഡിഗ്രിയിലെത്തിയിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News