കണ്ണൂരില്‍ 15കാരിയെ പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും സുഹൃത്തും പിടിയില്‍

കണ്ണൂര്‍: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെയും സുഹൃത്തിനെയും കണ്ണൂര്‍ ധര്‍മ്മടം പൊലീസ് അറസ്റ്റ് ചെയ്തു.

ആര്‍എസ്എസ് പ്രവര്‍ത്തകനായ ധര്‍മ്മടം അട്ടാരക്കുന്നിലെ മൃദുല്‍, കിഴക്കേ പാലയാട് പൊയില്‍ വീട്ടില്‍ ആകാശ് പ്രസാദ് എന്നിവരാണ് പിടിയിലായത്. പതിനഞ്ചുകാരിയായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ എട്ട് മാസ കാലമാണ് ഇരുവരും ലൈംഗികമായി പീഡിപ്പിച്ചത്. പീഡനത്തിനിരയായ പതിനഞ്ചു വയസുകാരി നല്‍കിയ പരാതിയിലാണ് നടപടി.

ക്ലാസില്‍ സ്വഭാവമാറ്റം കണ്ട പെണ്‍കുട്ടിയെ കാണ്‍സിലിങ്ങ് ചെയ്തപ്പോഴാണ് കുട്ടിയെ വീട്ടില്‍ വെച്ചും ഇവരുടെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയും പീഡിപ്പിച്ച വിവരങ്ങള്‍ പുറത്ത് വന്നത്.

പോക്‌സോ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചൈല്‍ഡ് ഹെല്‍പ്പ് ലൈനിന്റെ നിര്‍ദേശപ്രകാരം ധര്‍മ്മടം പൊലീസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ പോയി മൊഴിയെടുത്തു.

ജനുവരി 6ന് സ്വാമിക്കുന്നിലെ സിപിഐഎം പാര്‍ട്ടി ഓഫീസ് തകര്‍ത്ത കേസിലെ പ്രതിയാണ് മൃദുല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News