ഇടതുമുന്നണി പ്രവേശനം; ജെഡിയുവിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവേശനം സംബന്ധിച്ച കാര്യത്തില്‍ ജെഡിയു ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇന്ന് ചേരുന്ന ജെഡിയു സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.

യുഡിഎഫ് വിടുന്ന കാര്യത്തിലും എല്‍ഡിഎഫിലേക്ക് പ്രവേശിക്കണമെന്നതിലും ഇന്നലെ ചേര്‍ന്ന ജെഡിയു സംസ്ഥാന നേതൃയോഗത്തിലും സംസ്ഥാന സമിതിയിലും തീരുമാനം എടുത്തിരുന്നു. ഈ തീരുമാനത്തിനാണ് ഇന്നത്തെ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കുക.

മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ജെഡിയു നേതാക്കള്‍ കോടിയേരി ബാലകൃഷ്ണനുമായും വൈക്കം വിശ്വനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News