കണ്ണൂരില്‍ സിപിഐഎം ബ്രാഞ്ച് ഓഫീസിന് നേരെ ആര്‍എസ്എസ് ആക്രമണം

മട്ടന്നൂര്‍ നടുവനാട് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ആര്‍എസ്എസ് ആക്രമണം.

ഇന്ന് പുലര്‍ച്ചെ 4 മണിയ്ക്കായിരുന്നു സംഭവം. ആക്രമികള്‍ ആദ്യം നടുവനാട് ബ്രാഞ്ച് കമ്മിറ്റി ഓഫീസിലേയ്ക്ക് ബോംബ് എറിയുകയും പിന്നീട് ഓഫീസില്‍ കയറി ജനല്‍ ചില്ലുകളും, വാതിലുകളും പൂര്‍ണമായി അടിച്ചു തകര്‍ക്കുകയും ചെയ്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇരുപതൊന്നാം മൈല്‍, നടുവനാട് കാളാംതോട്, നെടിയാഞ്ഞിരം തുടങ്ങിയ പ്രദേശങ്ങളില്‍ സിപിഐഎം ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ ജില്ലയില്‍ വിവിധ പാര്‍ട്ടി നേതാക്കളെ വിളിച്ച് ചേര്‍ത്ത് കൊണ്ട് അധികൃതര്‍ സമാധാന യോഗം വിളിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കണ്ണൂരിന്റെ പല ഭാഗങ്ങളിലും ആക്രമണം നടത്തുകയാണെന്ന് സിപിഐഎം നേതാക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News