‘എകെജി കാണിച്ച വഴികളിലൂടെയാണ് പാര്‍ലമെന്റ് ഇന്നും സഞ്ചരിക്കുന്നത്’; ലോക കേരളസഭയില്‍ എകെജിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ലോക കേരളസഭയിലെ ഉദ്ഘാടന പ്രസംഗത്തില്‍ എകെജിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

”ജനാധിപത്യം എന്നത് ആരാധനാപൂര്‍വം നോക്കി തൊഴേണ്ട ശ്രീകോവിലുകളല്ല. അകത്ത് ചെന്ന് സാമൂഹികമാറ്റത്തിനു വേണ്ടി ഇടപെടേണ്ട പ്രവര്‍ത്തി മണ്ഡലമാണെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് എകെജിയാണ്.”

”ജനാധിപത്യത്തില്‍ പാര്‍ലമെന്റിന്റെ പ്രാധാന്യം വ്യക്തമായി മനസിലാക്കിയ മഹാനാണ് എകെജി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മന്ത്രങ്ങളോ കീര്‍ത്തനങ്ങളോ അപദാനങ്ങളോ മുഴങ്ങേണ്ട ഇടമല്ല പാര്‍ലമെന്റ്. അത് ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവരുടെ വികാരം അലയടിക്കേണ്ട ഇടമായിരുന്നു.”

”എകെജി കാട്ടിയ വഴി തന്നെയായിരുന്നു പാര്‍ലമെന്റ്് പിന്നീട് എന്നും സഞ്ചരിച്ചത്. അവിടെ ജനവികാരം അലയടിച്ചു. അവരുടെ ആശയാഭിലാഷം പ്രതിഫലിച്ചു. ലോക കേരള സഭയിലും അത് തന്നെയാണ് ഉണ്ടാകേണ്ടത്.”-മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News