സുപ്രീംകോടതിയില്‍ അസാധാരണസംഭവങ്ങള്‍; നാല് ജഡ്ജിമാര്‍ കോടതി വിട്ടിറങ്ങി; ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനം; രണ്ട് കോടതികളുടെ പ്രവര്‍ത്തനം നിലച്ചു

ദില്ലി: ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള സംവിധാനമായ കൊളീജിയത്തിനെതിരെ പരസ്യ പ്രതിഷേധവുമായി സുപ്രീംകോടതി ജഡ്ജിമാര്‍.

കോടതി വിട്ടിറങ്ങിയ ജസ്റ്റിസ് ജെ ചെലമേശ്വര്‍ 12.15ന് വാര്‍ത്താസമ്മേളനം നടത്തി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജഡ്ജിമാര്‍ കോടതി വിട്ട് ഇറങ്ങിയതോടെ രണ്ട് കോടതികളുടെ പ്രവര്‍ത്തനം നിലച്ചു. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു നീക്കം.

ജഡ്ജിമാരുടെ നിയമനകാര്യത്തില്‍ കൊളീജിയവുമായുള്ള അഭിപ്രായഭിന്നതയാണ് പരസ്യ പ്രതിഷേധമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News