എകെജിക്കെതിരായ പരാമര്‍ശങ്ങള്‍ തിരുത്തുന്നത് വരെ ബല്‍റാമിനെ ബഹിഷ്‌ക്കരിക്കുമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

എകെജിക്കെതിരായ അപമാനകരമായ പരാമര്‍ശങ്ങള്‍ തിരുത്തുന്നത് വരെ വിടി ബല്‍റാം എംഎല്‍എയെ ബഹിഷ്‌ക്കരിക്കുമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍. ബല്‍റാമിന്റെ തൃത്താലയിലെ ഓഫീസിലേക്ക് സിപിഐഎം നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃത്താല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ എകെജിയെ അപമാനിച്ച എംഎല്‍എയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് ഗസ്റ്റ് ഹൗസിന് മുന്നില്‍ പൊലീസ് തടഞ്ഞു.

അപമാനകരമായ പരാമര്‍ശങ്ങള്‍ തിരുത്തുന്നത് വരെ എംഎല്‍എക്കെതിരായ ബഹിഷ്‌ക്കരണം തുടരുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ പറഞ്ഞു.

മറ്റുള്ളവരെ ആക്ഷേപിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കാനാവില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം എം ചന്ദ്രന്‍ പറഞ്ഞു

പ്രതിഷേധം കണക്കിലെടുത്ത് എംഎല്‍എ ഓഫീസ് തുറന്നിരുന്നില്ല. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

15ന് കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News