
വിപണി കീഴടക്കാന്‍ ജാഗ്വാര്‍ കുടുംബത്തില്‍ നിന്ന് വീണ്ടുമൊരു എസ് യു വി. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ വരുന്ന E PACE ലൂടെ തരംഗം സൃഷ്ടിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
മെഴ്‌സിഡസ് GLA, ഓഡിQ3, ബിഎംഡബ്ല്യു x 1 തുടങ്ങിയവയോട് വമ്പന്‍ മത്സരം കാഴ്ച വെക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള
E PACE മുന്‍പില്‍ മാക് ഫെര്‍സണ്‍സ്ട്രാസും പിറകില്‍ മള്‍ട്ടി ലിങ്ക് സെറ്റപ്പോടികൂടി ശ്രദ്ധേയമാണ്.
ജാഗ്വറിന്റെ എന്‍ട്രിലെവല്‍ മോഡല്‍ കൂടിയായ ഇത് 2018 അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തും. നാല്പത് ലക്ഷം രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കുന്ന E PACE ന്റെ റെഗുലര്‍ ഗിയര്‍ ലിവര്‍ സ്റ്റികാണ് ഏറ്റവും വലിയ സവിശേഷത.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here