ശബരിമല മകരവിളക്കുത്സവം നാളെ; മകരജ്യോതിയുടെ പുണ്യം തേടി ഭക്തന്‍മാര്‍

ശബരിമല മകരവിളക്കുത്സവം നാളെ നടക്കും. പന്തളത്ത് നിന്നും കൊണ്ടുവരുന്ന തിരുവാഭരണം നാളെ വൈകീട്ട് 6 മണിയോടെ സാന്നിധാനത്തെത്തും. തുടർന്ന് ആഭരണങ്ങൾ അയ്യപ്പന് ചാർത്തി ദീപാരാധന നടക്കും. ഈ സമയത്താണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുക.

പന്തളത്ത് നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ വൈകീട്ട് 6 മണിയോടെതന്നെ സാന്നിധാനത്തെത്തും. തുടർന്ന് സർവാഭരണ വിഭൂഷിതനാകുന്ന അയ്യപ്പന് ദീപാരാധന. ദീപാരാധന കഴിഞ്ഞു പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയാനുള്ള കാത്തിരിപ്പാണ് അയ്യപ്പ ഭക്തർക്ക്.

ദീപാരാധന കഴിഞ്ഞു നട തുറക്കുന്നതോടെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. അല്പസമയങ്ങൾക്ക് ശേഷം വീണ്ടു 2 തവണ കൂടെ മകരജ്യോതി തെളിയും. ഓരോ അയ്യപ്പ ഭക്തനും ശബരിമല ദർശനത്തിന്റെ പുണ്യം നുകരുന്ന നിമിഷങ്ങൾ ആയിരിക്കും അത്.

ഇന്നലെ പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയ്ക്ക് 10 ഇടങ്ങളിലാണ് വിശ്രമം. ഇന്നലെ അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ വിശ്രമിച്ച സംഘം ഇന്ന് ളാഹ വനം വകുപ്പ് സത്രതിലാണ് വിശ്രമം.

നാളെ രാവിലെ യാത്ര പുറപ്പെട്ടു കാനന പാതയിലൂടെ യാത്ര ചെയ്യുന്ന സംഘം വലിയനവട്ടവും ചെറിയനവട്ടവും കടന്നു വൈകീട്ട് സാന്നിധാനത്തെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here