ടേക്ക് ഓഫില്‍ കണ്ടതിലും എത്രയോ ഭീകരമായിരുന്നു യഥാര്‍ത്ഥ അനുഭവം; പ്രവാസജീവിതത്തിന്‍റെ നൊമ്പരവുമായി മെറീന ജോസ് ലോക കേരളസഭയില്‍

സിനിമയിൽ കണ്ടതിനെക്കാൾ കടു​പ്പമേറിയതാണ് ജീവിതത്തിൽ അനുഭവിച്ചതെന്ന് ന‍ഴ്സ് മെറീനാ ജോസ്. ലോക കേരള സഭയുടെ വേദിയില്‍ പ്രവാസ ജീവിതത്തിന്‍റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുമായാണ് ടേക്​ ഒാഫ്​ എന്ന സിനിമക്ക്​ ജീവിതം കൊണ്ട്​ ഇതിവൃത്തമായ മാറിയ മെറീന എത്തിയത്.

തിരിച്ചെത്തി 3 വർഷമായിട്ടും ജോലി ലഭിക്കാത്ത വ്യഥയിലാണ് അവർ. ലോകകേരള സഭ തന്നെപ്പോലെയുള്ള നിരവധിപ്പേര്‍ക്ക് കൈത്താങ്ങാകുമെന്ന പ്രതീക്ഷയിലാണ് മെറീന.

തിക്​റിതിലെയും മൊസൂളിലെയുമെല്ലാം പേടി കനംതൂങ്ങുന്ന ദിനരാത്രങ്ങൾക്കൊടുവിൽ 45 നഴ്​സുമാരടങ്ങുന്ന സംഘം ജീവിതത്തിലേക്ക്​ പറന്നുയർന്നത്​ ഇപ്പോഴും അവിശ്വസനീയതയോടെയാണ്​ നാം ഒാർക്കുന്നത്.

ആ കറുത്ത ദിനങ്ങളെക്കുറിച്ചുള്ള ഒാർമ്മകൾ പങ്കുവെക്കു​മ്പോൾ ഇപ്പോഴും ​മെറീനാ ജോസിന്​ ഞെട്ടലാണ്​. ലോക കേരള സഭയുടെ വേദിയില്‍ പ്രവാസ ജീവിതത്തിന്‍റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുമായാണ് ടേക്​ ഒാഫ്​ എന്ന സിനിമക്ക്​ ജീവിതം കൊണ്ട്​ ഇതിവൃത്തമായ മാറിയ മെറീന ജോസ്​ എത്തിയത്. സിനിമയിൽ കണ്ടതിനെക്കാൾ കടു​പ്പമേറിയതാണ് ജീവിതത്തിൽ അനുഭവിച്ചതെന്ന് മെറീനാ പറയുന്നു.

ഒപ്പമുണ്ടായിരുന്നവർ ചേർന്ന്​ നേരത്തെ കൂട്ടായ്​മയൊക്കെയുണ്ടായിരുന്നു. എന്നാൽ അവരിൽ പലരെക്കുറിച്ചും ഇപ്പോൾ വിവരമൊന്നുമില്ല.

​പ്രവാസമവസാനിപ്പിച്ച്​ ഇറാക്കില്‍ നിന്ന് മടങ്ങിയ ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിയില്ലാതെ അവസ്തയിലാണ് മെറീന. ലോകകേരള സഭ തന്നെപ്പോലെയുള്ള നിരവധിപ്പേര്‍ക്ക് കൈത്താങ്ങാകുമെന്നാണ് മെറീനയുടെ പ്രതീക്ഷ.

തിക്രിതിൽ 21 ദിവസമാണ്​ മെറിൻ അടക്കമുള്ള 45 അംഗ സംഘം അപകടകരമായ സാഹചര്യത്തിൽ ​ജോലിയെടുത്തത്​. തുടർന്ന്​ ​ഐ.എസ്​ സേനക്കൊപ്പം ജീവൻ പണയം വെച്ച്​ സാഹസികമായ 24 മണിക്കൂർ യാത്ര ചെയ്​താണ്​ ​ഇവർ പുറത്തേക്കെത്തുന്നത്​.

45 പേരിൽ 44 ഉം മലയാളികളായിരുന്നു. ഇൗ സിനിമയിലെ ദൃശ്യങ്ങളുടെ ഭീകരത അതിന്‍റെ മൂർദ്ധന്യാവസ്ഥയിലാണ് മെറീനയുൾപ്പെടെയുള്ള ന‍ഴ്സുമാർ നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News