ജുഡീഷ്യല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ബാര്‍ അസോസിയേഷന്റെ നിര്‍ണായക യോഗം; പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ദീപക് മിശ്ര

ജുഡീഷ്യല്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തിരക്കിട്ട നീക്കം. പ്രശ്‌നങ്ങള്‍ ഉടന്‍ തീരുമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു.അതേ സമയം വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്ജിമാര്‍ക്കെതിരെ ബാര്‍ അസോസിയേഷനും രംഗത്തെത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ ബാര്‍ അ്‌സോസിയേഷന്റെ നിര്‍ണായക യോഗം ഇന്ന് വൈകിട്ട അഞ്ചിന ചേരും.

ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തിയ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് കൂടിക്കാഴ്ച്ചയ്ക്കുള്ള അനുമതി ദീപക് മിശ്ര അനുമതി നിഷേധിച്ചു.

ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ളവര്‍ക്ക് പിന്തുണ നല്‍കി കൂടുതല്‍ അഭിഭാഷകര്‍ രംഗത്തെത്തിയതോടെയാണ് പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഫുള്‍കോര്‍ട്ട് ചേര്‍ന്ന് സമവായമുണ്ടാക്കി പ്രതിസന്ധി പരിഹരിക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്.

വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്ജിമാര്‍ക്കെതിരെ പ്രകോപനമുണ്ടാക്കുന്ന നിയമനടപടികളിലേക്ക് നീങ്ങേണ്ടെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടതില്‍ നിയമനടപടിയിലേക്ക് നീങ്ങിയാല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം.ജഡ്ജിമാരെ അനുനയിപ്പിക്കാന്‍ ചാഫ് ജസ്റ്റിസ് ദീപക് മിശ്ര അനുരജ്ഞന ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. ജഡ്ജിമാര്‍ക്കെതിരെ ബാര്‍അസോസിയേഷനും രംഗത്തെത്തി. വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്ജിമാരുടെ നടപടി ശരിയായില്ലെന്നാണ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗ് പ്രതികരിച്ചത്.

അതേ സമയം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബാര്‍ അസോസിയേഷന്റെ നിര്‍ണായക യോഗവും ഇന്നു വൈകിട്ട് ചേരും. ഇപ്പോഴുണ്ടായിട്ടുള്ളത് നീതിന്യായ വ്യവസ്ഥക്ക് അ്കത്തെ പ്രശ്‌നമാണെന്നും അത് കോടതിക്കകത്ത് തന്നെ പരിഹരിക്കട്ടെ എന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സുപ്രീംകോടതിയിലെ പൊട്ടിത്തെറിയിലേക്ക് നയിച്ചത് എന്നതിനാല്‍ കരുതലോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. പ്രധാനമന്ത്രിയും നിയമമന്ത്രിയും വിഷയം നോക്കിക്കാണുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ശ്രീപദ് നായിക് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News