ഗോഡ് എന്നത് ഗുഡ് എന്ന് വായിച്ചു; വിദ്യാര്‍ഥിയുടെ മുഖത്തടിച്ച മദ്രസാ അധ്യാപകന് അഞ്ചു വര്‍ഷം തടവ്; സംഭവം കോഴിക്കോട്

കോഴിക്കോട് കരുവാരക്കുണ്ട് പുലിയോടന്‍ വീട്ടില്‍ സി. മുഹമ്മദ് ഫൈസിയെയാണ് അഞ്ചു വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയടക്കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം തടയാനുള്ള പ്രത്യേക കോടതി ശിക്ഷിച്ചത്.

പിഴസംഖ്യ കുട്ടിക്ക് നല്‍കണം. അല്ലെങ്കില്‍ ഒരു കൊല്ലം അധിക തടവ് അനുഭവിക്കണം.

കോഴിക്കോട് നല്ലളം ബസാറിലെ മദ്രസയില്‍ 2014 ജനവരി ഒന്നിനാണ് സംഭവം നടന്നത്. ദ നെയിം ഓഫ് ഗോഡ് എന്നത് ഗുഡ് എന്ന് തെറ്റായി വായിച്ചതിന് മുഖത്തടിച്ചെന്നാണ് കേസ്.

ചെവിക്ക് പരുക്കേറ്റ കുട്ടി വീട്ടില്‍ സംഭവം അറിയിച്ചെങ്കിലും സംഭവം ആദ്യം കാര്യമാക്കിയില്ല. ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ഗുരുതരമായി പരുക്കേറ്റതായി തെളിഞ്ഞപ്പോഴാണ് രക്ഷിതാക്കള്‍ നല്ലളം പോലീസില്‍ വിവരം അറിയിച്ചത്.

കുട്ടിയുടേയും ഡോക്ടറുടെയും മൊഴി നിര്‍ണായകമായി. പ്രോസിക്യൂഷന്‍ 11 സാക്ഷികളെ വിസ്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News