പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുമെന്ന് ഐഎസ്ആര്‍ഒ

പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍.

എല്ലാവര്‍ക്കും പ്രയോജനകരമാകുന്ന രീതിയില്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനാണ് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നതെന്നും കെ ശിവന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

ഓഖി പോലുള്ള ദുരന്തങ്ങള്‍ തീരദേശവാസികള്‍ക്ക് വിതച്ച ദുരിതം കണക്കിലെടുത്താണ് പ്രകൃതി ദുരന്തങ്ങള്‍ നേരത്തെതന്നെ തിരിച്ചറിയാനുള്ള പുതിയ സാങ്കേതികവിദ്യ ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുക്കുന്നതെന്ന് ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.

ചിലവ് കുറഞ്ഞ രീതിയില്‍ കര്‍ഷകര്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയിലായിരിക്കും സാങ്കേതികവിദ്യയുടെ നിര്‍മ്മാണം. ഇത്തരത്തിലുള്ള ഒരു ആപ്ലികേഷനാണ് നേവിയുമായി ചേര്‍ന്ന് ഐഎസ്ആര്‍ഒ തയ്യാറാക്കിയതെന്നും അദ്ദേഹം പീപ്പിള്‍ ടിവിയോട് പറഞ്ഞു.

താന്‍ ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായി ചുമതലയേറ്റ 2018ല്‍ ചന്ദ്രയാന്‍ 2 പോലുള്ള ഒട്ടേറെ മിഷനുകള്‍ പൂര്‍ത്തിയാക്കേണ്ടതായിട്ടുണ്ടെന്നും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News