പോപ്പുലര്‍ഫ്രണ്ട് പരിപാടിയില്‍ ഉദ്ഘാടകനായി കോണ്‍ഗ്രസ് എംഎല്‍എ; പ്രതികരിക്കാതെ നേതൃത്വം

കല്‍പ്പറ്റ: പോപ്പുലര്‍ഫ്രണ്ട് പരിപാടിയില്‍ ഉദ്ഘാടകനായി കോണ്‍ഗ്രസ് എംഎല്‍എ. സുല്‍ത്താന്‍ബത്തേരി എംഎല്‍എയും വയനാട് ഡിസിസി പ്രസിഡന്റുമായ ഐസി ബാലകൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

പോപ്പുലര്‍ഫ്രണ്ട് കല്‍പ്പറ്റ ഡിവിഷന്‍ അമ്പലവയലിലാണ് എക്സലന്റ് മീറ്റ് എന്ന പരിപാടി സംഘടിപ്പിച്ചത്. എംഎല്‍എ ഉദ്ഘാടനപ്രസംഗം നടത്തുന്ന ചിത്രമടക്കം പുറത്തുവന്നതോടെ സംഭവം വിവാദമായി.

എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here