
ആലപ്പുഴ: എകെജിയെ പ്രശംസിച്ച് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍.
ഇന്ദിര ഗാന്ധിയെ തനിക്ക് പരിചയപ്പെടുത്തിയത് എകെജിയാണെന്നും അദ്ദേഹത്തിന് മുന്നില്‍ ഇന്ദിരാ ഗാന്ധി ഇരിക്കാറില്ലായിരുന്നുവെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. അതിനെക്കാള്‍ വലിയ ആളാണോ ഇപ്പോള്‍ അഭിപ്രായം പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇടത് മതേതര ഐക്യം രാജ്യത്തിന് അനിവാര്യമാണെന്നും വീരേന്ദ്രകുമാര്‍ കായംകുളത്ത് പറഞ്ഞു.
സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് മതേതര ഇന്ത്യ വെല്ലുവിളികളും പ്രതിരോധവുമെന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഎസ് അച്ചുതാനന്ദന്‍, എ. വിജയരാഘവന്‍ എന്നിവരും സെമിനാറില്‍ പങ്കെടുത്തു.
ഇടതു മുന്നണിയിലേക്ക് മടങ്ങി എത്തിയ ശേഷം ഇടത് വേദിയില്‍ വീരേന്ദ്രകുമാര്‍ പങ്കെടുക്കുന്ന ആദ്യ പരിപാടി കൂടിയായിരുന്നു സെമിനാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here