മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലെ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം വീരേന്ദര്‍ സേവാഗ്.
രണ്ടാം ടെസ്റ്റില്‍ കൊഹ്‌ലി പരാജയപ്പെട്ടാല്‍ കൊഹ്‌ലി സ്വയം പുറത്ത് പോകണമെന്ന് സേവാഗ് പറഞ്ഞു.
‘ഒരു കളിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ശിഖര്‍ ധവാനെ ടീമില്‍ നിന്നും കൊഹ്‌ലി പുറത്താക്കിയിരിക്കുകയാണ്. ഭുവനേശ്വറിന്റെ കാര്യത്തിലാകട്ടെ പ്രത്യേകിച്ച് ഒരു കാരണം പോലുമില്ല. രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ മൂന്നാം ടെസ്റ്റില്‍ കളിക്കാതെ കൊഹ്‌ലി സ്വയം പുറത്ത് പോവണം’-സേവാഗ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here