ഫുള്‍ കോര്‍ട്ട് ചേരുന്ന കാര്യത്തില്‍ അവ്യക്തത; മുതിര്‍ന്ന ജഡ്ജിമാരുടെ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന നിലപാടെടുത്ത് ജൂനിയര്‍ ജഡ്ജിമാര്‍; പ്രതിസന്ധി കോടതി നടപടികളെ ബാധിക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍; പ്രതിസന്ധി തുടരുന്നു

ഇപ്പോഴുള്ള പ്രതിസന്ധി കോടതി നടപടികളെ ബാധിക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ബാര്‍ കൗണ്‍സില്‍ അംഗങ്ങളെയാണ് ചെലമേശ്വര്‍ ഇക്കാര്യമറിയിച്ചത്. സഹജഡ്ജിമാരുമായും ചര്‍ച്ച നടത്തിയ ശേഷം അഭിപ്രായം പറയമെന്നും ജസ്റ്റിസ് ചെലമേശ്വര്‍. ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ വൈകീട്ട് ചീഫ് ജസ്റ്റിസിനെ കാണും. ഫുള്‍ കോര്‍ട്ട് ചേരുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം.കെ മിശ്രയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ജസ്റ്റിസ് ജെ ചെലമേശ്വറിനെ കണ്ടത്. മറ്റ് ജഡ്ജിമാരുമായി ചര്‍ച്ച നടത്തിയ ശേഷം അഭിപ്രായം പറയാമെന്നും, ഇപ്പോഴുള്ള പ്രതിസന്ധി കോടതി നടപടികളെ ബാധിക്കില്ലെന്നും ജസ്റ്റിസ് ചെലമേശ്വര്‍ ബാര്‍ കൗണ്‍സില്‍ അംഗങ്ങളെ അറിയിച്ചു.

ചര്‍ച്ച ആശാവഹമാണെന്ന് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ പ്രതികരിച്ചു. തൊട്ടുപിന്നാലെ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെയും എല്‍ നാഗേശ്വര്‍ റാവുവും ജസ്റ്റിസ് ചെലമേശ്വറിനെ കാണാനെത്തി. ഡല്‍ഹിയിലുള്ള പരമാവധി സുപ്രീം കോടതി ജഡ്ജിമാരെ കാണാനാണ് ബാര്‍ കൗണ്‍സില്‍ സംഘത്തിന്റെ ശ്രമം.

അതേസമയം മുതിര്‍ന്ന ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്‌നമായതിനാല്‍ ഇടപെടില്ലെന്ന് ജൂനിയര്‍ ജെഡ്ജിമാരും നിലപാടെടുത്തു. ഇതോടെ ഫുള്‍കോര്‍ട് വിളിച്ച ചേര്‍ക്കാനുള്ള സാധ്യതകള്‍ മങ്ങി.

പ്രത്യേക സിബിഐ കോടതി ജഡ്ജിയായിരുന്ന ബി എച്ച് ലോയയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മുതിര്‍ന്ന ജഡ്ജിമാരുള്‍പ്പെട്ട ബെഞ്ചിന് വിട്ട് താല്‍ക്കാലിക പരിഹാരം കാണാനാണ് ശ്രമം.

ചീഫ് ജസ്റ്റിസ് ദീപക്മിശ്രയും, വാര്‍ത്താസമ്മേളനം നടത്തിയ നാല് ജഡ്ജിമാരും നാളെ രാവിലെ ചര്‍ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. അതിനിടെ ആധാര്‍, ശബരിമല സ്ത്രീപ്രവേശനം അടക്കമുള്ള വിഷയങ്ങളില്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ബുധനാഴ്ച മുതല്‍ വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News