ബഡേമര്‍: കുടുംബ വഴക്ക് ഭര്‍ത്താവ് അര്‍ധ സഹോദരനുമായി ചേര്‍ന്ന് നവ വധുവിനെ പെട്രോളൊഴിച്ച് കത്തിച്ചു. രാജസ്ഥാനിലെ ബഡേമറിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം. നാടിനെ നടുക്കിയ സംഭവം പുറത്തറിഞ്ഞത് പൊലീസിന്റെ ഇടപെടലിലൂടെ.
സംഭവം ഇങ്ങനെ

യുവാവ് പൊലീസില്‍ നല്‍കിയ പരാതിയിലാണ് തുടക്കം. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥ സംഭവം വ്യക്തമായത്. വീട്ടില്‍ വിവാഹത്തിന് ശേഷം വഴക്കാണ് എന്ന കാരണത്താല്‍ ഭാര്യയെ ഒഴിവാക്കാനാണ് ഭര്‍ത്താവ് അര്‍ധ സഹോദരനുമായി ചേര്‍ന്ന് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

കൊലപാതകം നടത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. പിന്നീട് ഭാര്യയെ കാണ്‍മാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ വ്യക്തമായത്. ഗുജറാത്തിലെ ഹിമ്മത്ത് നഗര്‍ സ്വദേശിനിയായ ജൂഹിയാണ് ഭര്‍ത്താവിന്റെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കൊല നടന്ന ദിവസം ഭരത് തന്റെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചിട്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. എന്നാല്‍ ഹന്‍സ്രാജ് മൊബൈല്‍ കയ്യില്‍ കരുതിയിരുന്നു. മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പ്രതികളെ പിടിക്കാന്‍ സഹായകരമായി.