പ്രണയത്തില്‍ നിന്നും പിന്തിരിക്കാനായി വീട്ടുകാര്‍ 15കാരിയായ മകളെ സുഹൃത്തിന്റെ കുടുംബവീട്ടിലേക്ക് മാറ്റി. പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടില്‍വെച്ച് സുഹൃത്തിന്‍രെ പിതാവ് പീഡിപ്പിച്ചു.സംഭവം പുറത്തറിഞ്ഞത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ. സംഭവത്തില്‍ തമിഴ്നാട് ബിദര്‍ക്കാട് മുണ്ടനിശ്ശേരി വര്‍ഗീസിനെ (57)ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു.

നാട്ടില്‍ ഒരു യുവാവുമായുണ്ടായ പ്രണയബന്ധം വീട്ടില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയെ കുടുംബസുഹൃത്തായ സ്ത്രീയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അവിടെവെച്ച് പെണ്‍കുട്ടിയെ വര്‍ഗീസ് പീഡിപ്പിക്കുകയായിരുന്ന്ു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി
ആത്മഹത്യക്ക് ശ്രമിച്ചു. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസിന് പരസ്പരവിരുദ്ധമായ മൊഴികളില്‍ സംശയം തോന്നി. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ വ്യക്തമായത്.

വീട്ടിലും പഴൂരിലെ ഫര്‍ണിച്ചര്‍ കടയിലും വെച്ച ഇയാള്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. ഇയാളുടെ കടയില്‍ വെച്ചാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗംചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിസൂക്ഷിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി ആശുപത്രിയിലായതോടെ ഇയാള്‍ ചിത്രങ്ങള്‍ ഫോണില്‍നിന്ന് നീക്കംചെയ്തു. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചിത്രങ്ങള്‍ പൊലീസ് വീണ്ടെടുത്തതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയായിരുന്നു.