26 മുതല്‍ പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് കമലഹാസന്‍; സുപ്രധാന തീരുമാനങ്ങള്‍ 18 ന് പുറത്തുവിടും

ഈ മാസം 26 മുതൽ പൂർണ്ണമായും രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് നടൻ കമലഹാസൻ. 18 ന് സുപ്രധാന തീരുമാനങൾ പുറത്തുവിടും.തമിഴ്നാട് മുഴുവൻ സഞ്ചരിച്ച് ജനങ്ങളെ കാണും.

സൂപ്പർ സ്റ്റാർ രജനീകാന്തിനു മുന്നേ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും കമൽഹാസൻ  ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ല ഈ സാഹചര്യത്തിലാണ് അഭ്യൂഹങൾക്ക് വിരാമമിട്ട് സഹകലകലാവല്ലഭന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം 18 ന് ഉണ്ടാകുമെന്ന് അറിയിച്ചത്.

രജനീകാന്ത് ആദ്ധ്യാത്മീക രാഷ്ട്രീയമാണ് തന്റെ വഴി യെന്ന് പ്രഖ്യാപിച്ചിരുന്നു എന്നാൾ കമൽഹാസൻ മുമ്പ് പറഞ്ഞത് മതേതര കാഴ്ചപ്പാടിനെ കുറിച്ചായിരുന്നു എന്നാൽ എൻ വഴീ തനീ വഴിയെന്നു പറഞ്ഞ രജനീകാന്തിന്റെ പാത പിന്തുടർന്ന് വർഗ്ഗീയ പാർട്ടിയാണൊ കാതൽ മന്നന്റേതും എന്നറിയാൻ 18 വരെ കാത്തിരിക്കുകയാണ് തമിഴ് മക്കൾ.

എന്തായാലും തമിഴ് സിനിമാലോകം വീണ്ടും തമിഴ് നാട്ടിലെ രാഷ്ട്രീയം ഹൈജാക്ക് ചെയ്യുമെന്ന് ഉറപ്പായതോടെ സമുദായ രാഷ്ട്രീയ പാർട്ടികൾ എല്ലാ സംഭവവികാസങളേയും കരുതലോടെ വീക്ഷിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here