മകരവിളക്ക് ദര്‍ശിച്ച് ഭക്തലക്ഷങ്ങള്‍

ലക്ഷകണക്കിന് അയ്യപ്പ ഭക്തര്‍ക്ക് ദര്‍ശന പുണ്യം നല്‍കി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പന് ദീപാരാധന കഴിഞ്ഞതോടെയാണ് പൊന്നമ്പലമേട്ടില്‍ 3 തവണ മകരജ്യോതി തെളിഞ്ഞത്.

പന്തളത്ത് നിന്നും കൊടുത്തുവിട്ട തിരുവാഭരണം വൈകീട്ട് 6.30 ഓട് കൂടെയാണ് സാന്നിധാനതെത്തിയത്. തിരുവാഭരണം 18 പടികളും കടന്നു കൊടിമരച്ചുവട്ടിലെത്തിയപ്പോള്‍ കിഴക്കന്‍ ചക്രവാളത്തില്‍ മകര നക്ഷത്രം ഉദിച്ചുയര്‍ന്നു.

സോപാനത്ത് നിന്നും തിരുവാഭരണം തന്ത്രിയും മേല്ശാന്തിയും ചേര്‍ന്നു ശ്രീ കോവിലിലേക്ക് കൊണ്ടുപോയി. പിന്നെ തിരുവാഭരണം ചാര്‍ത്തി അയ്യപ്പന് ദീപാരാധന. തുടര്‍ന്ന് മകരജ്യോതി ദര്‍ശത്തിനുള്ള നിമിഷങ്ങളുടെ കാത്തിരിപ്പ്. ഒടുവില്‍ പൊന്നമ്പലമേട്ടില്‍ 3 തവണ മകരജ്യോതി തെളിഞ്ഞപ്പോള്‍ സാന്നിധാനവും പരിസരവും ശരണ മന്ത്രങ്ങള്‍ കൊണ്ട് ധന്യമായി.

മകരജ്യോതി ദര്‍ശനം കഴിഞ്ഞതോടെ അയ്യപ്പഭക്തന്മാര്‍ മല ഇറങ്ങിത്തുടങ്ങി. നേരത്തെ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍, ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News