ചര്‍ച്ച അവസാനിച്ചു; പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്ന് ബാര്‍ കൗണ്‍സില്‍; പ്രതിഷേധിച്ച ജഡ്ജിമാരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ചീഫ് ജസ്റ്റിസ്

സുപ്രീംകോടതി പ്രതിസന്ധി പരിഹരിക്കാന്‍ ബാര്‍ കൗണ്‍സില്‍ നിയോഗിച്ച ഉന്നത സമിതി ചിഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി നടത്തിയ ചര്‍ച്ച അവസാനിച്ചു. സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. എന്നാല്‍ രണ്ടു ദിവസങ്ങള്‍ക്കകം കൊളീജിയം ചേരാന്‍ സാധ്യതയെന്ന് ബാര്‍ കൗണ്‍സില്‍ അരിയിച്ചു.

ചര്‍ച്ചകള്‍ തുടരും.രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നപരിഹാരം ഉണ്ടാകും. പ്രതിഷേധിച്ച ജഡ്ജിമാരുമായി ചര്‍ച്ച നടത്തുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. പ്രതിനിധികള്‍ മുഖേനെയാവും ആദ്യ ഘട്ട ചര്‍ച്ച.

സുപ്രീംകോടതിയുടെ പ്രതിഛായക്ക് മങ്ങലേറ്റ സാഹചര്യത്തിലാണ് ജസ്റ്റിസുമാരുമായി ചര്‍ച്ച നടത്താന്‍ ഏഴംഗ ഉന്നത സമിതിയെ ബാര്‍ കൗണ്‍സില്‍ നിയോഗിച്ചത്. നേരത്തെ മനന്‍ കുമര്‍ മിശ്രയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് ചെലമേശ്വരുമായി സമതി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി.

അതേ സമയം ജസ്റ്റിസുമാര്‍ എല്ലാവരും നാളെ സുപ്രീംകോടതിയില്‍ ഹാജരാകും. ഫുള്‍കോര്‍ട്ട് വിളിക്കുന്നതടക്കമുള്ള കാര്യങ്ങളിലും നാളെ തീരുമാനമായേക്കും. ബാര്‍ അസോസിയേഷനും ഫുള്‍കോര്‍ട്ട് ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News