ബ്ലാസ്റ്റേഴ്‌സ് കലിപ്പടക്കുന്നു; വീണ്ടും വിജയം

ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. ആവേശം കേരളാ ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുംബൈയെ തകര്‍ത്തു. ഗോള്‍ ഇയാന്‍ ഹ്യൂമിന്റെ കാലില്‍ നിന്നും, ആരാധകരുടെ പ്രിയപ്പെട്ട ഹ്യൂമേട്ടന്റെ ഗോള്‍.

ഐഎസ്എല്‍ നാലാം സീസണിലെ രണ്ടാം ജയം നല്‍കിയ ആത്മവിശ്വാസത്തില്‍ കളിക്കുന്ന കേരള ബ്ളാസ്റ്റേഴ്സിന് ഹ്യൂമിന്റെ ഗോള്‍ നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. വിനീതും ബെര്‍ബറ്റോയും ഇറങ്ങാത്ത മത്സരത്തില്‍ നിലവില്‍ അഞ്ചാം സ്ഥാനക്കാരായ മുംബൈക്ക് അത്രയെളുപ്പമൊന്നും വിജയം കണ്ടെത്താന്‍ കഴിയില്ലെന്നാണ് തന്നെയാണ് ഹ്യൂമേട്ടന്റെ ഗോള്‍ തെളിയിക്കുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക്കിലൂടെ മഞ്ഞപ്പടക്ക് ഗോളടിക്കാമെന്ന് തെളിയിച്ച് വിമര്‍ശകരുടെ വായടപ്പിച്ച ഇയാന്‍ ഹ്യൂം. മുംബൈക്കെതിരെയും ഗോള്‍ അടിച്ചപ്പോള്‍ മഞ്ഞപ്പടക്കം പൊട്ടുന്ന ആവേശമായിരുന്നു മുംബൈയുടെ സ്റ്റേഡിയത്തിലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News