നികുതി വെട്ടിപ്പ്; അമലാ പോള്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായി

തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ വാഹനം വ്യാജവിലാസത്തില്‍ രജിസ്ട്രര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടി അമലാപോള്‍ ക്രൈംബ്രാഞ്ച് മുന്‍പാകെ ഹാജരായി.

രാവിലെ 10 മണിയോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്പി മുന്‍പാകെയാണ് അമല ഹാജരായത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ അമലാ പോള്‍ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകാനായിരുന്നു കോടതി നിര്‍ദ്ദേശം നല്‍കിയത്.

വാഹന നികുതി വെട്ടിപ്പ് സംഭവത്തില്‍ നടന്‍ ഫഹദ് ഫാസിലിനേയും, ബിജെപി രാജ്യസഭാ അംഗം സുരേഷ് ഗോപിയേയും നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News