‘കൊങ്ങികള്‍ക്ക് ഇപ്പോള്‍ കണ്ടക ശനി’യാണെന്ന് സോഷ്യല്‍മീഡിയ; ആദ്യം ചെന്നിത്തല, പിന്നാലെ ഡീന്‍ കുര്യാക്കോസും ടി സിദ്ധീഖും; പൊങ്കാലയിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും; പോസ്റ്റ് മുക്കി കണ്ടം വഴി ഓടി ഡീന്‍

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ രണ്ടു വര്‍ഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ നല്‍കി വെട്ടിലായി ഡീന്‍ കുര്യാക്കോസും ടി സിദ്ധീഖും.

കരഞ്ഞ് കാല് പിടിച്ചിട്ടും മുഖ്യമന്ത്രിയെ കാണാന്‍ സമ്മതിച്ചില്ലെന്ന് ശ്രീജിത്തിന്റെ അമ്മ’ എന്ന തലക്കെട്ടോടെ പ്രചരിച്ച മാധ്യമവാര്‍ത്ത ഏറ്റെടുത്താണ് ഇരുവരും സോഷ്യല്‍മീഡിയയില്‍ പരിഹാസ്യരായത്.

വാര്‍ത്തയില്‍ അന്ന് മുഖ്യമന്ത്രി ആരായിരുന്നുവെന്നോ അമ്മയെയും സഹോദരനെയും വിരട്ടിവിട്ടവര്‍ ആരൊക്കെയാണെന്നോ പറയുന്നില്ല. കേട്ടപാതി ആ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന പ്രചരണം കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ നടത്തി.

എന്നാല്‍ ശ്രീജിത്തിനെയും അമ്മയെയും കാണാന്‍ അനുവാദം നല്‍കാതിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് തെളിഞ്ഞതോടെ ഡീന്‍ പോസ്റ്റ് പിന്‍വലിച്ചു. സിദ്ധീഖിന്റെയും സംഘി പേജായ സുദര്‍ശനത്തിലും ഇപ്പോഴും ആ പോസ്റ്റ് നിലനില്‍ക്കുന്നുണ്ട്.

ഹരിയാനയില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തെ കാണാന്‍ അനുവാദം നല്‍കിയ മുഖ്യമന്ത്രി ശ്രീജീത്തിനെ കാണാന്‍ സമയം കൊടുക്കുന്നില്ലെന്നാണ് ഡീന്‍ കുര്യാക്കോസും സിദ്ദിഖും ബിജെപി അനുകൂല പേജുകളും പ്രചരിപ്പിച്ചത്.

ഡീനിന്റെ ആദ്യ പോസ്റ്റ് ഇങ്ങനെ:

അബദ്ധം മനസിലാക്കിയ ഡീനിന്റെ പുതിയ പോസ്റ്റ് ഇങ്ങനെ:

സ്വന്തം അനുജന്റെ മരണത്തിന് കാരണക്കാരായ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുവാൻ, നീതി ലഭിക്കുവാൻ കഴിഞ്ഞ 765ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരത്തിലാണ് ശ്രീജിത്ത്‌ …

ഭരണസിരാകേന്ദ്രത്തിന് മുന്നിൽ ഈ യുവാവിന് എന്തെങ്കിലും സംഭവിച്ചാൽ ഞാനും നിങ്ങളും ഉത്തരവാദികളാണ്….. 
കേരള ജനത ഒറ്റക്കെട്ടായി ഒരു മനസോടെ ഈ യുവാവിനു നീതീക്കായി നിലയുറപ്പിക്കാം
ഈ ചെറുപ്പക്കാരന്റെ തളരാത്ത മനസ്സിനൊപ്പം നീതിക്കായി അണിചേരുന്നു..

2014 മാര്‍ച്ച് 21ന് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പാറശാല പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴാണ് ശ്രീജീവ് മരിച്ചത്. അന്ന് ആഭ്യന്തര മന്ത്രിയെ ചെന്ന് കണ്ടപ്പോള്‍ സമരം ചെയ്താല്‍ പൊടിയടിക്കുമെന്നും കൊതുക് കടിക്കുമെന്നും പറഞ്ഞ് അപഹസിച്ചത് ശ്രീജിത്തിനെ കാണാന്‍ ചെന്ന ചെന്നിത്തലയെ സുഹൃത്ത് ഓര്‍മ്മപ്പെടുത്തിയിരുന്നു. ശ്രീജിത്തിന്റെ സുഹൃത്തിന്റെ പരാതിയും ചെന്നിത്തലയുടെ മറുപടിയും സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയുമായി.

സംഭവം നടന്ന് രണ്ടു വര്‍ഷക്കാലം യുഡിഎഫ് ഭരണം ഉണ്ടായിട്ടും ശ്രീജീവിനു വേണ്ടി ഒന്നുംതന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ നടപടികള്‍ ഏറ്റെടുത്തു.

ശ്രീജിത്തിന്റെ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തി. പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ വിധിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. 10 ലക്ഷം രൂപ മരിച്ച ശ്രീജീവിന്റെ കുടുംബത്തിന് നല്‍കി.

തുടര്‍ന്ന് കേസ് സിബിഐ അന്വേഷണത്തിന് വിടുകയും ചെയ്തു. എന്നാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം അറിയിച്ചു. സിബിഐ അന്വേഷണത്തിനു തക്ക പ്രാധാാന്യം കേസിന് ഇല്ലെന്നും അന്വേഷിക്കാന്‍ പറ്റില്ലെന്നും സിബിഐ മറുപടി നല്‍കി.

പക്ഷേ സിബിഐ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും കത്ത് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News