സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി അടുത്ത മാസം 7 ലേക്ക് മാറ്റി

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം ഏഴിലേക്ക് മാറ്റി.

ഹര്‍ജിയിന്മേല്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട്  കോടതി അന്ന് പരിഗണിക്കും. കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കോടതി സമയം അനുവദിച്ചു .

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള ഉമ്മന്‍ചാണ്ടിയുടെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുക. സോളാര്‍ കമ്മീഷന്‍ ടേംസ് ഓഫ് റഫറന്‍സ് പരിധി ലംഘിച്ചു എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം.

ഈ ആരോപണവും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാകും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News