സിബിഐ അന്വേഷണം ആരംഭിക്കുന്നത് വരെ സമരം തുടരുമെന്ന് ശ്രീജിത്ത്; ‘ഉറപ്പു ലഭിച്ചത് കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ല’

തിരുവനന്തപുരം: ശ്രീജീവിന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആരംഭിക്കുന്നത് വരെ താന്‍ സമരം തുടരുമെന്ന് ശ്രീജിത്ത്. മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും സമരം നിര്‍ത്തില്ലെന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എംപിമാരായ കെസി വേണുഗോപാലും ശശി തരൂരും പറഞ്ഞിരുന്നു. പേഴ്‌സണല്‍കാര്യമന്ത്രി ജിതേന്ദ്രസിംഗാണ് സിബിഐ അന്വേഷണം ഉറപ്പ് നല്‍കിയതെന്നും എംപിമാര്‍ അറിയിച്ചു. ജിതേന്ദ്രസിംഗ് ഇന്ന് സിബിഐ ഡയറക്ടറുമായി ചര്‍ച്ച നടത്തും.

അതേസമയം, ശ്രീജിത്തിന് മുഖ്യമന്ത്രി പിണറായി വിജയനുമായി എപ്പോള്‍ വേണമെങ്കിലും കൂടിക്കാഴ്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News