ഇസ്രായേലുമായുള്ള കരാറിലൂടെ ഇന്ത്യ പാലസ്തീനെ അടിച്ചമര്‍ത്താന്‍ സഹായിക്കുന്നുവെന്ന് പ്രകാശ് കാരാട്ട്; ദില്ലിയിലെ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ ഇടത് പാര്‍ട്ടി പ്രതിഷേധം

പാലസ്തീനെ അടിച്ചമര്‍ത്തുന്ന ഇസ്രായേല്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

പ്രതിരോധ മേഖലയില്‍ ഇസ്രായേലുമായുള്ള ഇടപാടുകളിലൂടെ പണം നല്‍കി പാലസ്തീനെ അടിച്ചമര്‍ത്തുന്നതിന് ഇന്ത്യയും സഹായിക്കുകയാണെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി.


ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ ഔദ്യോഗിക സ്വീകരണ ചടങ്ങുകളോടെ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങി. സൈബര്‍ സെക്യൂരിട്ടി, എണ്ണമേഖല, പ്രതിരോധ മേഖല തുടങ്ങി സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും നെതന്യാഹു കൂടിക്കാഴ്ച നടത്തി. പ്രതിരോധമേഖലയിലെ നിക്ഷേപത്തിന് ഇസ്രായേല്‍ കമ്പനികളെ നരേന്ദ്രമോദി സ്വാഗതം ചെയ്തു.
എന്നാല്‍, നെതന്യാഹുവിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെയും, സിപിഐ നേതാവ് ഡി രാജയുടെയും നേതൃത്വത്തില്‍ ഇടത് പാര്‍ട്ടികള്‍ ദില്ലിയിലുള്ള ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

അതേ സമയം നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസും രംഗത്തെത്തി.

ഇസ്രായേല്‍ പ്രധാനമന്ത്രി വന്ന സ്ഥിതിക്ക് കൂടുതല്‍ കെട്ടിപ്പിടുത്തം കാണാനാകുമെന്ന് ട്വറ്ററിലൂടെയാണ് കോണ്‍ഗ്രസിന്റെ പരാമര്‍ശം. ആഗ്ര, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളില്‍ വിവിധ പരിപാടികളിലും നെതന്യാഹു പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News