സജി ബഷീറിന്റെ നിയമന കേസ്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി

സജി ബഷീറിന്റെ നിയമന കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കി.

സജി ബഷീറിനെതിരെ വിജിലന്‍സ് കേസുള്ളതിനാല്‍ പ്രധാന പദവികളില്‍ നിയമിക്കാനാവില്ല. അതിനാല്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് പുന:പരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

സജി ബഷീറിനെതിരെ അഞ്ച് വിജിലന്‍സ് കേസുകളുണ്ട്. കൂടാതെ 29 കേസുകളില്‍ ത്വരിത പരിശോധന നടക്കുന്നുണ്ട്. ഒപ്പം ഇയാള്‍ക്കെതിരെ 2 കേസുകളില്‍ അന്വേഷണ റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. ഇതും കോടതിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും.

കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സജി ബഷീറിനെ കെല്‍പാമിന്റെ എം.ഡിയാക്കിയതെന്നും സര്‍ക്കാര്‍ വിശദീകരിക്കും. നിയമനം തുടരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കെല്‍പാം എം.ഡി സ്ഥാനത്ത് നിന്ന് സജി ബഷീറിനെ നീക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News